Connect with us

National

കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന് മുലായം സിങ്ങ് യാദവ്‌

Published

|

Last Updated

ലക്‌നൗ: ബലാത്സംഗത്തെ അനുകൂലിച്ച് നിരവധി പ്രസ്താവനകളിലുടെ വിവാദത്തിലായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ് വീണ്ടും വിവാദത്തില്‍. കൂട്ടബലാത്സംഗം പ്രയോഗികമല്ലെന്നായിരുന്നു മൂലായത്തിന്റെ പുതിയ പ്രസ്താവന. കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യുന്നുണ്ടെങ്കിലും നാല് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് ഒരു പൊതു ചടങ്ങിനിടെ മൂലായം പറഞ്ഞു.
ഒരാള്‍ ബലാല്‍സംഗം ചെയ്താല്‍ അതു മനസ്സിലാക്കാം. എന്നാല്‍ നാലു പേര്‍ ചേര്‍ന്നുള്ള ബലാത്സംഗം പ്രായോഗികമല്ല. നിരപരാധികളെ കേസില്‍ പെടുത്തി പീഡിപ്പിക്കുന്നതും ശരിയല്ലെന്ന് മൂലായം പറഞ്ഞു.ഉത്തര്‍പ്രദേശിനെ തെറ്റായ രീതിയില്‍ കാണിക്കാനാണ് മറ്റുളളവരുടെ ശ്രമമെന്നും മുലായം പറഞ്ഞു.
എന്നാല്‍ മൂലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നു.