സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം നാലാമത്

Posted on: August 19, 2015 9:51 am | Last updated: August 19, 2015 at 9:15 pm
SHARE
Security concept: computer keyboard with word Cyber Crime, selected focus on enter button background, 3d render
Security concept: computer keyboard with word Cyber Crime, selected focus on enter button background, 3d render

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലെന്ന് ദേശീയ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. ദേശീയതലത്തില്‍ കേരളം നാലാമതാണ് കേരളത്തിന്റെ സ്്ഥാനം. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2011ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012ല്‍ ഇത് 22,060 ആയും 2013ല്‍ 71,780 ആയും കഴിഞ്ഞ വര്‍ഷം 149,254 ആയും ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം സൈബര്‍ കേസുകള്‍ മൂന്നുലക്ഷം കവിയുമെന്നാണ് സൂചന. 2014ല്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രം എഴുന്നൂറിലധികം സൈബര്‍ബന്ധമുള്ള പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.

ഫോണ്‍, ഇമെയില്‍ ബന്ധമുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് കാണുന്നത്. പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ മാത്രം 2013ല്‍ സോഷ്യല്‍മീഡിയ ബന്ധമുള്ള 290 പരാതികളും 2014ല്‍ 323 പരാതികളും ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 183 പരാതികള്‍ ലഭിച്ചതായി ഹൈടെക് സെല്‍ എ സി വിനയകുമാരന്‍ നായര്‍ പറയുന്നു. ഓരോ മാസവും രാജ്യത്ത് 12,456 സൈബര്‍ കേസുകളാണ് ശരാശരി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

ചെറുപ്പക്കാരിലെ ഓണ്‍ലൈന്‍ ഭ്രമം സംബന്ധിച്ച് മൈക്രോസോഫ്റ്റ് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയിലെ 53 ശതമാനം ചെറുപ്പക്കാര്‍ കടുത്ത ഓണ്‍ലൈന്‍ ഭ്രമക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയും സിംഗപ്പൂരും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ മുന്നിലുള്ളത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്.