വിവിധ പരിപാടികളോടെ നാടെങ്ങും കര്‍ഷകദിനം ആചരിച്ചു

Posted on: August 18, 2015 2:05 pm | Last updated: August 18, 2015 at 2:05 pm
SHARE

താമരശ്ശേരി: കാര്‍ഷിക സംസ്‌കാരത്തിന്റെ ആവശ്യകത വിളച്ചോതി നാടെങ്ങും കര്‍ഷകദിനം ആചരിച്ചു. ‘കൃഷിയില്ലെങ്കില്‍ ഭക്ഷണമില്ല, കൃഷി ചെയ്യൂ കുട്ടികളെ’ എന്ന മുദ്രാവാക്യവുമായി ആവിലോറ എം എം എ യു പി സ്‌കൂളില്‍ നടന്ന കര്‍ഷക ദിനാചരണം പ്രധാനാധ്യാപകന്‍ കെ പി അബ്ദുര്‍റഹ്മാന്‍ സ്‌കൂള്‍ മുറ്റത്ത് തെങ്ങിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് എം ഗോപി റാം, കെ കാദര്‍, പി കെ അബ്ദുര്‍റഹ്മാന്‍, വി സുരേഷ്‌കുമാര്‍, കെ പി അബ്ദുര്‍റഹ്മാന്‍ നേതൃത്വം നല്‍കി. കിഴക്കോത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കാര്‍ഷിക ക്വിസ് മത്സരത്തില്‍ വിജയികളായ എം വി ആയിഷ ജുബിന്‍, ടി ഡി റിഫാ ഫാത്തിമ, ഷാസിയ ഷക്കീര്‍, പി കെ അനുകദീജ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

പുതുപ്പാടി: ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം സി മോയിന്‍ കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ആയിശക്കുട്ടി സുല്‍ത്താന അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം വാര്‍ഡ് അംഗം റീന നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ വിനു ചന്ദ്രബോസ്, അസിസ്റ്റന്റുമാരായ അനില്‍, ഷജില്‍, കെ എം വേണു പ്രസംഗിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷി ഓഫീസര്‍ എലിസബത്ത് തമ്പാന്‍, അസി. കൃഷി ഓഫീസര്‍ സി അബൂബക്കര്‍ പ്രസംഗിച്ചു.
കര്‍ഷക ദിനത്തോടനുബന്ധിച്ചു എളേറ്റില്‍ എം ജെ എച്ച് എസില്‍ കാര്‍ഷിക ക്ലബ്, മലയാളം ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കാര്‍ഷിക അവാര്‍ഡ് ജേതാവ് എം സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ഷാലു, ഷഹന, സിനാന്‍, റെബിന്‍, ജുനൈദ്, ബിലാല്‍ ഹാറൂന്‍ പ്രസംഗിച്ചു. പൂനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭൂമിമിത്ര സേന ക്ലബിന്റെ ഉദ്ഘാടനം പ്രൊഫ. ശോഭീന്ദ്രന്‍ നിര്‍വഹിച്ചു. സല്‍മ സലാം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, കോ-ഓര്‍ഡിനേറ്റര്‍ പി രാമചന്ദ്രന്‍, വിനീഷ്, എ വി മുഹമ്മദ്, പി ടി സിറാജുദ്ദീന്‍, ജയശ്രീ, ഐശ്വര്യ, സായൂജ്യ പ്രസംഗിച്ചു.

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. കര്‍ഷക ദിനഘോഷയാത്ര ചക്കാലക്കല്‍ അങ്ങാടിയില്‍ നിന്ന് തുടങ്ങി ആരാമ്പ്രത്ത് സമാപിച്ചു. ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷ്‌റ പുളോട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കാര്‍ഷിക ക്വിസ്, കാര്‍ഷിക പഠനക്ലാസ്, കൃഷി അനുഭവങ്ങള്‍ പങ്കുവെക്കല്‍, തൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. വൈസ് പ്രസിഡന്റ് ചോലക്കര മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍കൃഷി ഓഫീസര്‍ എം എം വിജയകുമാര്‍ ക്ലാസെടുത്തു. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എം എം ഡൊമനിക് അനുഭവങ്ങള്‍ പങ്കുവെച്ചു. മടവൂര്‍ ഐ ഒ ബി മാനേജര്‍ കെ ദര്‍ശന്‍ കാര്‍ഷിക വായ്പാ ക്ലാസെടുത്തു. കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ കെ നസീമ, കൃഷി അസിസ്റ്റന്റ് എം പി കുഞ്ഞിമുഹമ്മദ്, സിന്ധുമോഹന്‍, കോമള കരിയാട്ടുമ്മല്‍, പി കെ സുലൈമാന്‍, പി സി ആമിന മുഹമ്മദ്, എം കെ സഫിയ മുഹമ്മദ് പ്രസംഗിച്ചു.

നരിക്കുനി: കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം വി എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പി ഷെര്‍ളി, ടി സജിനി, കെ പി മോഹനന്‍ സംസാരിച്ചു.