ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പ് ധൈഷണിക ഉണര്‍വ്വിലൂടെ ആര്‍ എസ് സി വിചാര സദസ്സ്

Posted on: August 16, 2015 11:15 pm | Last updated: August 16, 2015 at 11:15 pm
SHARE

ദമ്മാം: ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രഇന്ത്യയുടെ മഹത്തായ സാമാന്യ സങ്കല്‍പങ്ങളോരോന്നും പുനര്‍നിര്‍വ്വചിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയസാംസ്‌കാരികധൈഷണിക ഉണര്‍വ്വിലൂടെ സൃഷ്ടിച്ചെടുക്കുന്ന ബോധത്തിനു മാത്രമേ ബഹുസ്വരതയടക്കമുള്ള ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സോണ്‍ സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ‘സ്വതന്ത്ര ഇന്ത്യ, ഇന്ന് ബഹുസ്വരങ്ങളെ നിര്‍വ്വചിക്കുന്നത്’ എന്ന ശീര്‍ഷകത്തില്‍ ആര്‍.എസ്.സി സാംസ്‌കാരിക വിഭാഗമായ കലാലയം ആണ് വിചാര സദസ്സ് സംഘടിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങങ്ങളെ താങ്ങി നിറുത്തുന്ന നാലു തൂണുകളും നുരുമ്പിച്ചിരിക്കുകയാണ്. നിയമ്മ നിര്‍മ്മാണ സഭകളിലും ഭരണനിര്‍വ്വഹണത്തിലും നീതിന്യായ വ്യവസ്ഥിതിയിലും മാധ്യമങ്ങളിലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും ശരിയായ നീക്കങ്ങള്‍ക്കപ്പുറം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കുപോക്കുകള്‍ എല്ലായിടത്തും കാണുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് യുവതലമുറയുടെ ഉയിര്‍ത്തെഴുന്നേല്പാണ് ഇനി സാധ്യമാകേണ്ടത്. ഔപചാരിക വിദ്യാഭ്യാസം ശരിയായ സമൂഹസൃഷ്ടിക്ക് അവശ്യഘടകമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസത്തിനപ്പുറമുള്ള ബോധം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മകളും പരാജയപ്പെടുന്ന സ്ഥിതി ഇന്നുണ്ട്. ഒരു വിഭാഗത്ത് തികഞ്ഞ വര്‍ഗീയതയും മറുഭാഗത്ത് അരാഷ്ട്രീയതയും പിടിമുരുക്കുന്നതിന് പുറമെ മത നിരപേക്ഷത ചമഞ്ഞ് മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കുമെതിയെയുള്ള കടന്നു കയറ്റവും കാണാതിരുന്നുകൂടാ. വിശ്വാസികളില്‍ തന്നെ മതേതര വിശ്വാസി, ദേശീയ വിശ്വാസി, ഉഗ്ര വിശ്വാസി എന്ന തരംതിരിവുകള്‍ സൃഷ്ടിക്കുന്നതും ദുഷ്ടലാക്കൊടെയാണ്. മറിച്ച് മതമുള്ളവനും ഇല്ലാത്തവനും ദര്‍ശനങ്ങളിലും പ്രത്യശാസ്ത്രങ്ങളിലും അധിഷ്ടിതമായും അല്ലാതെയും തനിക്കുള്ള ഏതൊരു സ്വാതന്ത്ര്യത്തേയും അപരനും കൂടി വകവെച്ച് കൊടുക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്യം പൂര്‍ണ്ണമാകുന്നത്. അത് സാധ്യമാകണമെങ്കില്‍ കക്ഷിത്വത്തിലധിഷ്ടിതമായ സാമ്പ്രദായിക സംഘടിത മുന്നേറ്റത്തിനപ്പുറം സാസ്‌കാരികരാഷ്ട്രീയ സമ്മദ്ധശക്തിയാവാന്‍ പുതുതലമുറക്ക് ധിഷണാപരമായ ഉണര്‍വ്വുണ്ടാക്കുകയാണ് നാളെയുടെ നല്ല ഇന്ത്യക്ക് അത്യാവശ്യമായിട്ടുള്ളതെന്നും വിചാരസദസ്സില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ശഫീഖ് ജൗഹരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഹമീദ് വടകര (കെ.എം.സി.സി.)ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കലാലയം കണ്‍വീനര്‍ സ്വാദിഖ് സഖാഫി അല്‍ ജഫനി കീനോട്ട് അവതരിപ്പിച്ചു. ഐ.സി.എഫ് നാഷനല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ സഖാഫി, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, ബഷീര്‍ ബുഖാരി, അഹ്മദ് പൂച്ചക്കാട്, അഷ്‌റഫ് ചാപ്പനങ്ങാടി, ലുഖ്മാന്‍ വിളത്തൂര്‍ എന്നിവര്‍ ഇടപെട്ട് സംസാരിച്ചു. ഹംസത്തുല്‍ കര്‍റാര്‍ സ്വാഗതവും സ്വാഗതവും അബ്ദുസ്സലാം നല്ലൂര്‍ ഉപസംഹാരവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here