ഇന്ത്യയും താനും ജനിച്ചത് ഒരേ വര്‍ഷമെന്ന് പൗലോ കൊയ്‌ലോ

Posted on: August 15, 2015 12:55 pm | Last updated: August 15, 2015 at 12:57 pm
SHARE

paulo-coelhoബ്രസീലിയ: ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനം ആശംസിച്ച് പ്രമുഖ ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഇന്ത്യയും താനും ജനിച്ചത് ഒരേ വര്‍ഷമാണ് എന്നാല്‍ ഒരു ദിവസമല്ല. താന്‍ ആഗസ്റ്റ് 24 ആം തീയതിയാണ് ജനിച്ചതെന്നും പൗലോ കൊയ്‌ലോ ഫെയ്‌സ് ബുക്ക പോസ്റ്റിലൂടെ പറയുന്നു. ഐ ലൗ ഇന്ത്യ എന്ന ചിത്രത്തോട് കൂടിയാണ് ഇദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്രദിനം ആശംസിച്ചത്.
ബെസ്റ്റ് സെല്ലറായ ദി ആല്‍ക്കെമിസ്റ്റ്, ദി പില്‍ഗ്രിമേജ്, ദ ഫിഫ്ത് മൗണ്ടെയ്ന്‍, ബ്രിഡ തുടങ്ങി ലോക പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവാണ് പൗലോ കൊയ്‌ലോ.

പൗലോ കൊയ്‌ലോയുടെ ഫോസ്ബുക്ക് പേജ്-https://www.facebook.com/paulocoelho