മാധ്യമ ചരിത്രം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

Posted on: August 15, 2015 11:58 am | Last updated: August 15, 2015 at 11:58 am
SHARE

കുന്നംകുളം: മാധ്യമങ്ങളുടെ ചരിത്രവും വളര്‍ച്ചയും ആസ്പദമാക്കി കുന്നംകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഒരുക്കിയ ഡോക്യുമെന്ററി മാധ്യമ ചരിത്രം ചിറമനേങ്ങാട് കോണ്‍കോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സിസി ശ്രികുമാര്‍ അധ്യക്ഷനായിരുന്നു.മലയാളത്തിലെ ആദ്യപത്രം മുതല്‍ പുതുതലമുറ മാധ്യമങ്ങളെ വരെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പത്രങ്ങളിലെ സ്വീകാര്യതയും പ്രചരണത്തിലെ മുന്നേറ്റവും സൂചിപ്പിക്കുന്നതാണ്.സി ഗിരീഷ് കുമാര്‍ എഴുതി ചലചിത്ര സംവിധായകന്‍ ഉമ്മര്‍ കരിക്കാട് നിര്‍മിച്ച ഡോക്യുമെന്ററിയുടെ സംവിധായകന്‍ മിഥുന്‍ ശങ്കരപുരം ഗാവിന്‍ വിദ്യാധരന്‍ എന്നിവരാണ്.ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിച്ച ഡോക്യുമെന്ററി വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here