സി അച്യുതമേനോന്‍ ദിനാചരണം 16ന്‌

Posted on: August 15, 2015 11:31 am | Last updated: August 15, 2015 at 11:31 am
SHARE

തൃശൂര്‍:സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും കേരളത്തിലെ മുഖ്യമന്ത്രിയും ചിന്തകനും ഗ്രന്ഥകാരനുമായിരുന്ന സ. സി.അച്യുതമേനോന്റെ ഇരുപത്തിനാലാം ചരമവാര്‍ഷികം ഓഗസ്റ്റ് 16ന് വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്.
കെ.കെ വാരിയര്‍ സ്മാരകത്തില്‍ വെച്ച് (സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ഓഫീസ്), ഓഗസ്റ്റ് 16ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ ദേശീയ എക്‌സി.അംഗം കെ ഇ ഇസ്മയില്‍ അനുസ്മരണ പ്രഭാഷണം നടത്തും.
സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിക്കും. മതേതര ‘ാരതം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എ പി അഹമ്മദ് സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും. സിപിഐ സംസ്ഥാന എക്‌സി.അംഗം കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സി എന്‍ ജയദേവന്‍ എംപി എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്യും.
സിപിഐ സംസ്ഥാന എക്‌സി.അംഗങ്ങളായ അഡ്വ. വി എസ് സുനില്‍കുമാര്‍ എംഎല്‍എ, അഡ്വ. കെ രാജന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
സിപിഐ ജില്ലാ അസി.സെക്രട്ടറിമാരായ പി ബാലചന്ദ്രന്‍ സ്വാഗതവും അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ നന്ദിയും പറയും. എസ്എസ്എല്‍സി എന്‍ഡോവ്‌മെന്റ് അനില്‍കൃഷ്ണ എസ്(സിഎംഎസ് എച്ച്എസ്എസ് തൃശൂര്‍),
പ്ലസ് ടു എന്‍ഡോവ്‌മെന്റ് റാഫി രാജ്(സെന്റ് തോമസ് കോളജ് എച്ച്എസ് തൃശൂര്‍), ബിഎസ്‌സി മാത്‌സ് എന്‍ഡോവ്‌മെന്റ് അപര്‍ണ എം പി(സെന്റ് തോമസ് കോളജ് തൃശൂര്‍) എന്നിവര്‍ക്ക് സമ്മാനിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here