നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിംഗം സംസ്ഥാനത്ത് നിരോധിച്ചു

Posted on: August 14, 2015 6:54 pm | Last updated: August 14, 2015 at 6:54 pm
SHARE

nicotin gumകോട്ടയം: നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിംഗ് സംസ്ഥാനത്ത് നിരോധിച്ചു. ഇതിന്റെ സംഭരണം, വിതരണം, വില്‍പന എന്നിവ ഡ്രഗ് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ വഴി നടത്തരുതെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിംഗം വിദ്യാര്‍ഥികളും യുവാക്കളും വ്യാപകമായി ഉപയോഗിക്കുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. പുകവലി നിര്‍ത്തുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിംഗം ഇനി മുതല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ.

സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരത്തെയും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ റഫറല്‍ ലബോറട്ടറിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here