ചാവക്കാട്ടെ കൊലപാതകം: സി ഐയെ സ്ഥലം മാറ്റി

Posted on: August 13, 2015 11:39 am | Last updated: August 14, 2015 at 12:56 pm
SHARE

ciതിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മുനീറിനെ സ്ഥലംമാറ്റി.

അന്വേഷണം ശരിയായ വഴിക്ക് നീങ്ങുന്നില്ലെന്ന് ഹനീഫയുടെ ബന്ധുക്കളും കോണ്‍ഗ്രസ് എ ഗ്രൂപ്പും ആരോപിച്ചിരുന്നു. സി ഐയെ മാറ്റുമെന്ന് രണ്ടു ദിവസമായി സൂചനകളുണ്ടായിരു്ന്നു. സി ഐഅബ്ദുല്‍ മുനീറിനെതിരെ പോലീസ്‌റ്റേഷന്‍ ഉപരോദിച്ച്ത് ഉള്‍പെടെയുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു.