ഉത്തര കൊറിയന്‍ ഉപ പ്രധാനമന്ത്രി ചോ യോംഗിനെ വധിച്ചതായി റിപ്പോര്‍ട്ട്

Posted on: August 13, 2015 6:00 am | Last updated: August 13, 2015 at 12:18 am
SHARE

_84836067_84836066സിയോള്‍: വടക്കന്‍ കൊറിയയുടെ ഉപപ്രധാനമന്ത്രി ചോ യോംഗ് ഗോനിനെ കഴിഞ്ഞ മെയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരവ് പ്രകാരം വധിച്ചതായി റിപ്പോര്‍ട്ട്. കിംഗ് ജോംഗ് ഉന്നിന്റെ ഭരണത്തിലുള്ള അസംതൃപ്തി പ്രകടിപ്പിച്ചതിനാലാണ് ഇദ്ദേഹത്തെ വധിക്കാന്‍ ഉത്തരവിറക്കിയിരുന്നതെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. ഭരണത്തിലേറിയതിന് ശേഷം ഇതുവരെയായി 70ലധികം ഉദ്യോഗസ്ഥരെ വധിച്ചതായും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഉപപ്രധാനമന്ത്രി ചോ യോംഗ് ഗോനിനെ അവസാനമായി പൊതുജനമധ്യേ കണ്ടത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വടക്കന്‍ കൊറിയയില്‍ നിന്ന് വാര്‍ത്തകള്‍ ആദ്യമെത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായാണ് ഇത് അറിയപ്പെടുന്നത്.
ഏഴ് ഉപപ്രധാനമന്ത്രിമാരില്‍ ഒരാളായി ചോ യോംഗ് ഗോനിനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ നാല് മാസങ്ങളില്‍ 15 ഉദ്യോഗസ്ഥരെ വധിക്കാനായി കിം ജോംഗ് ഉന്‍ ഉത്തരവിട്ടിരുന്നതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. ഇവരില്‍ ഒരാള്‍ ചോ യോംഗ് ഗോനാണെന്ന് ഉറപ്പ് പറയാനാകില്ലെന്നും അന്വേഷണ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here