Connect with us

National

ദയാനിധി മാരന്റെ അറസ്റ്റിന് താല്‍ക്കാലിക വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: വീട്ടില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. സെപ്തംബര്‍ 14 വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച തമിഴ്‌നാട് ഹൈക്കോടതി വിധിക്കെതിരെയാണ് മാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മാരനെ അറസ്റ്റ് ചെയ്ത സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്ന് പറഞ്ഞ കോടതി സി ബി ഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്നും പറഞ്ഞു. വി ഗോപാര്‍ഗൗഡ്, ആര്‍ ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് മാരന് വേണ്ടി ഹാജരായത്.