അഫ്ഗാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും കാശ്മീരിലും പ്രകമ്പനം

Posted on: August 10, 2015 5:57 pm | Last updated: August 12, 2015 at 8:53 am
SHARE

earthquakeന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രകമ്പനം പാക്കിസ്ഥാനിലും ജമ്മു കാശ്മീരിലും ഡല്‍ഹിയിലും അനുഭവപ്പെട്ടു. ഇന്ത്യയില്‍ എവിടെയും നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിവരമില്ല.

ഉച്ചക്ക് ശേഷം മൂന്നരക്കാണ് വാഗ അതിര്‍ത്തിക്ക് സമീപം ഹിന്ദു കുഷ് പര്‍വതത നിരകള്‍ക്ക് 140 മൈല്‍ താഴെ ശക്തമായ ഭൂചലനമുണ്ടായത്. കാബൂളിലാണ് ഇതിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ജനങ്ങള്‍ ഇറങ്ങിയോടി.

2013ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ 5.6 തീവ്രതയുള്ള ഭൂചലനത്തില്‍ 13 പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here