മികച്ച ചിത്രം ഒറ്റാല്‍, നിവിന്‍ പോളിയും സുദേവ് നായരും അഭിനേതാക്കള്‍

Posted on: August 10, 2015 4:31 pm | Last updated: August 12, 2015 at 8:51 am
SHARE

16419_718334
>>ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച ചിത്രം
>>നസ്രിയാ നസീം ആണ് മികച്ച നടി

തിരുവനന്തപുരം: 2014 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുവനടന്‍ നിവിന്‍ പോളി, സുദേവ് നായര്‍ എന്നിവരെ മികച്ച നടന്മാരായും നസ്രിയ നസീമിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്‍’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെയും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും സാന്നിധ്യത്തില്‍ സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

‘ഒരാള്‍പൊക്കം’ എന്ന ചിത്രം സംവിധാനം ചെയ്ത സനല്‍ കുമാര്‍ ശശിധരനെ മികച്ച സംവിധായകനായി തിരഞ്ഞെത്തു. എം.പത്മകുമാര്‍ സംവിധാനം ചെയ്ത ‘മൈ ലൈഫ് പാര്‍ട്‌നര്‍’ എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ ചിത്രം.