സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

Posted on: August 9, 2015 1:16 pm | Last updated: August 12, 2015 at 9:26 am

vellappallyകൊല്ലം: സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നയമാണ് സി പി എമ്മിന്റെതെന്നും എസ്എന്‍ഡിപിയെ നിയന്ത്രിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വരേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപി ആരുടെയും പോഷക സംഘടനയല്ല. കോണ്‍ഗ്രസും ബിജെപിയും ഭൂരിപക്ഷമുള്ള എസ്എന്‍ഡിപിയെ താലോലിക്കുകയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.