അഡ്വക്കറ്റ് ജനറലിനെതിരെ വിഎം സുധീരന്‍

Posted on: August 8, 2015 12:32 pm | Last updated: August 9, 2015 at 12:03 am
SHARE

vm sudeeranകൊച്ചി: അഡ്വക്കറ്റ് ജനറലിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ എതിര്‍കക്ഷിക്ക് വേണ്ടി ഹാജരാകുന്നത് ശരിയല്ലെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. കേസുകള്‍ പരിഗണിക്കുമ്പോള്‍ ആ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ജഡ്ജിമാര്‍ പറയുന്നത് ശരിയല്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയെ കുറിച്ച് വന്ന പരാമര്‍ശം ഇത്തരത്തിലുള്ളതാണെന്നും സുധീരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here