നാടിന് ഉത്സവമായി സെക്ടര്‍ സാഹിത്യോത്സവുകള്‍

Posted on: August 4, 2015 12:32 pm | Last updated: August 4, 2015 at 12:32 pm
SHARE

sahityotsav lolgoഫറോക്ക്: എസ് എസ് എഫ് ഫറോക്ക് സെക്ടര്‍ സാഹിത്യോത്സവില്‍ പെരുമുഖം യൂനിറ്റ് ജേതാക്കളായി. മുതുവാട്ടുപാറ, ഖാദിസിയ്യ യൂനിറ്റുകളില്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പെരുമുഖം യൂനിറ്റിലെ സ്വലിഹ് കലാപ്രതിഭയായി. വിജയികള്‍ക്ക് സയ്യിദ് കെ വി തങ്ങള്‍ ട്രോഫി വിതരണം ചെയ്തു.
ബേപ്പൂര്‍: എസ് എസ് എഫ് ബേപ്പൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ഉള്ളിശ്ശേരിക്കുന്ന് യൂനിറ്റ് ഒന്നാം സ്ഥാനം നേടി. നടുവട്ടം, കണ്ണാടത്തുപറമ്പ് എന്നീ യൂനിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
താമരശ്ശേരി: എസ് എസ് എഫ് എളേറ്റില്‍ സെക്ടര്‍ സാഹിത്യോത്സവില്‍ ചളിക്കോട് യൂനിറ്റ് ഒന്നാമതെത്തി. കണ്ണിറ്റമാക്ക്, കച്ചേരിമുക്ക് യൂനിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥനങ്ങള്‍ നേടി. സമാപന സമ്മേളനം സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. പി വി അഹ്മദ് കബീര്‍ മാസ്റ്റര്‍ ട്രോഫി വിതരണം നടത്തി. ഫസല്‍ മാസ്റ്റര്‍ നരിക്കുനി, മജീദ് എളേറ്റില്‍, സൈനുദ്ദീന്‍ സഖാഫി കുണ്ടായി, സയ്യിദ് ഖാസിം കോയ തങ്ങള്‍, ഷംസുദ്ദീന്‍ സംബന്ധിച്ചു.
മാനിപുരം: മാനിപുരം സെക്ടറില്‍ കരീറ്റ് പറമ്പ് യൂനിറ്റ് ജേതാക്കളായി. കളരാന്തിരി, പോര്‍ത്തോട്ടൂര്‍ യൂനിറ്റുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം എസ് എം എ ജില്ലാ സെക്രട്ടറി എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മജീദ് പുത്തൂര്‍, ഡോ. അബൂബക്കര്‍ നിസാമി ട്രോഫികള്‍ വിതരണം ചെയ്തു. കരുവംപൊയില്‍ സെക്ടറില്‍ വെസ്റ്റ് വെണ്ണക്കോട് യൂനിറ്റ് ചാമ്പ്യന്‍മാരായി. യഥാക്രമം ഉരുവംപൊയില്‍, തല പെരുമണ്ണ യൂനിറ്റുകള്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സമ്മേളനം സി എം യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്ലക്കുട്ടി, യു കെ സാദകത്തുല്ല സഖാഫി ട്രോഫികള്‍ വിതരണം ചെയ്തു.
ഓമശ്ശേരി: എസ് എസ് എഫ് ഓമശ്ശേരി, പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കണിയാര്‍ കണ്ടത്തില്‍ നടന്ന പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവത്തില്‍ നടമ്മല്‍ പൊയില്‍ യൂനിറ്റ് ജേതാക്കളായി. വെണ്ണക്കോട്, ആലിന്‍തറ യൂനിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ സെക്രട്ടറി ടി കെ റിയാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന വൈ. പ്രസിഡന്റ് റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ വൈ. പ്രസിഡന്റ് ശുക്കൂര്‍ സഖാഫി വെണ്ണക്കോട് ട്രോഫി വിതരണവും നടത്തി. തൊച്യാട് ഫൈലക്കയില്‍ നടന്ന ഓമശ്ശേരി സെക്ടര്‍ സാഹിത്യോത്സവില്‍ ഓമശ്ശേരി യൂനിറ്റ് ജേതാക്കളായി. പൂളപ്പൊയില്‍, മേപ്പള്ളി യൂനിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സമ്മളനം ആകാശവാണി കലാകാരന്‍ ഷണ്‍മുഖദാസ് പറമ്പില്‍ ബസാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് എസ് എം എ റീജ്യനല്‍ സെക്രട്ടറി മജീദ് പുത്തൂര്‍ ട്രോഫി വിതരണം ചെയ്തു.
കൊടുവള്ളി: എസ് എസ് എഫ് മടവൂര്‍ സെക്ടര്‍ സാഹിത്യോത്സവില്‍ മടവൂര്‍ മുക്ക് യൂനിറ്റ് ജേതാക്കളായി. രണ്ടാം സ്ഥാനം സി എം നഗര്‍ മടവൂര്‍, മൂന്നാം സ്ഥാനം രാംപൊയില്‍ യൂനിറ്റുകള്‍ കരസ്ഥമാക്കി. സമ്മാനദാനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട് വിതരണം ചെയ്തു. സമാപന യോഗം ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. അബ്ദുനാസിര്‍ അഹ്‌സനി, ടി കെ മുഹമ്മദ് ദാരിമി, എ പി നാസര്‍, അഹ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി, ചോലക്കര മുഹമ്മദ്, യൂസുഫ് പടനിലം, ഫസല്‍ സഖാഫി, സ്വാദിഖ് സഖാഫി, പി കെ സി മുഹമ്മദ് സഖാഫി പ്രസംഗിച്ചു. നാസിം ചോലക്കര സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.
ഉമ്മളത്തൂര്‍: എസ് എസ് എഫ് കോഴിക്കോട് മെഡിക്കല്‍ കോളജ് സെക്ടര്‍ സാഹിത്യോത്സവ് മായനാട് യൂനിറ്റ് ജേതാക്കളായി. ഉമ്മളത്തൂര്‍, പാറോല്‍ യൂനിറ്റുകള്‍ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ നേടി. സമാപന സെഷനില്‍ ജില്ലാ പ്രസിഡന്റ് സമദ് സഖാഫി മായനാട്, മൂസ ബാഖവി ചെറൂപ്പ, അശ്‌റഫ് അഹ്‌സനി കുറ്റിക്കാട്ടൂര്‍ സംബന്ധിച്ചു. ജേതാക്കള്‍ക്ക് മൂസ ബാഖവി ചെറൂപ്പ ട്രോഫി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here