ഉസാമ ബിന്‍ ലാദന്റെ കുടുംബം വിമാനപകടത്തില്‍ മരിച്ചു

Posted on: August 1, 2015 5:53 pm | Last updated: August 1, 2015 at 5:53 pm
SHARE

jet crash binladen
ലണ്ടന്‍: കൊല്ലപ്പെട്ട പാക് താലിബാന്‍ നേതാവ് ഉസാമ ബിന്‍ ലാദന്റെ കുടുംബം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബ്രിട്ടണിലെ ഹാംഷയറില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണത്. സുരെ അതിര്‍ത്തിയിലെ ബ്ലാക്ബുഷെ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ബിന്‍ലാദന്റെ സഊദി അറേബ്യയിലെ കുടുംബാംഗങ്ങളായ മൂന്ന് പേരും പൈലറ്റുമാണ് അപകടത്തില്‍ മരിച്ചത്.

സഊദി അറേബ്യന്‍ എംബസിയാണ് അപകട വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ ബ്രിട്ടനിലെ സഊദി അംബാസഡര്‍ മുഹമ്മദ് ബിന്‍ നവാഫ് അല്‍ സഊദ് അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ഖബറടക്കത്തിനായി വിട്ടുകിട്ടാന്‍ സഊദി എംബസി ബ്രിട്ടനുമായി ബന്ധപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here