എജി ഓഫീസിനെതിരായ പരാമര്‍ശം; കേസ് ഫയലുകള്‍ ചീഫ് ജസ്റ്റിസ് വിളിപ്പിച്ചു

Posted on: July 31, 2015 7:45 pm | Last updated: July 31, 2015 at 7:45 pm

kerala high court picturesകൊച്ചി: അഡ്വക്കറ്റ് ജനറല്‍(എജി)ഓഫിസിനെതിരെ പരമാര്‍ശത്തിന് ഇടയാക്കിയ കേസ് ഫയലുകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിളിപ്പിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പരിഗണിച്ച കേസ് ഫയലുകളാണ് വിളിപ്പിച്ചത്. എജിയുടെ ഓഫീസിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. കേസുകളില്‍ ആവശ്യമായ വിവരങ്ങള്‍ എജിയുടെ ഓഫീസ് നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം
എജി ഓഫീസ് പുന;സംഘടിപ്പിക്കണം. കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് വിമര്‍ശനം ഉന്നയിച്ചത്. ചില കേസുകളില്‍ എജിയുടെ ഓഫീസിന് പ്രത്യേകതാല്‍പര്യമുണ്ടെന്നും ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തെറ്റായ വിവരം നല്‍കുന്നതായും ജസ്റ്റിസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.