Connect with us

Techno

ഫെയ്‌സ്ബുക്ക് അംഗസംഖ്യ 149 കോടി

Published

|

Last Updated

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 149 കോടിയായി ഉയര്‍ന്നു. ലോകത്താകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ പകുതിയും ഫെയ്‌സ്ബുക്കിലാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജൂണ്‍ 30നാണ് ഫെയ്‌സ്ബുക്ക് അംഗസംഖ്യ 149 കോടിയായത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഓരോ മാസവും 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

ആകെയുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ 65 ശതമാനവും ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നവരാണ്. അമേരിക്കയില്‍ ഒരാള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന ഓരോ അഞ്ചു മിനിറ്റിലും ഒരു മിനിറ്റിലേറെ സമയം ഫെയ്‌സ്ബുക്കിലാണ് ചിലവഴിക്കുന്നതെന്നു കണക്കുകള്‍ പറയുന്നു.

സ്മാര്‍ട് ഫോണിലൂടെയാണ് ലോകത്തുള്ള വലിയ ശതമാനം ആളുകളും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കമ്പനിയുടെ വരുമാന വര്‍ധനയുടെ പ്രധാന ഘടകം സ്മാര്‍ട് ഫോണിലെ പരസ്യങ്ങളാണ്.

Latest