കലാമിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഗൂഗിളും

Posted on: July 30, 2015 12:31 pm | Last updated: July 30, 2015 at 12:31 pm
SHARE

kalaam

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഗൂഗിളും. ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ തങ്ങളുടെ ഹോംപോജില്‍ കറുത്ത റിബ്ബണ്‍ നല്‍കിയാണ് ഗൂഗിള്‍ അനുശോചനം അറിയിച്ചത്. ഇന്‍ മെമ്മറി ഓഫ് ഡോ. എ പി ജെ അബ്ദുല്‍ കലാം എന്നും റിബ്ബണിന് വിവരണം നല്‍കിയിട്ടുണ്ട്. അന്തരാഷ്ട്ര തലത്തില്‍ കലാമിനുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഹുസന്‍ൈ ഒബാമയും രഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും എ പി ജെയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചിരുന്നു.