അടിവാരത്ത് ലോറി അപകടം, രണ്ട് മരണം

Posted on: July 30, 2015 9:22 am | Last updated: July 30, 2015 at 10:50 pm
ഫിറോസ്, റിയാസ്
ഫിറോസ്, റിയാസ്

താമരശ്ശേരി: ലോറിയില്‍ ഡീസല്‍ ഒഴിക്കുന്നതിനിടെ മറ്റൊരു ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ലോറി ജീവനക്കാരായ പുതുപ്പാടി മണല്‍ വയല്‍ ആമ്യാംപൊയില്‍ ആലിയുടെ മകന്‍ ഫിറോസ്, പുതുപ്പാടി ഒടുങ്ങാക്കാട് സ്വദേശി റിയാസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെ അടിവാരം ബസ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. ഇവരുടെ ലോറിയില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്പിലെത്തി ഡീസല്‍ ശേഖരിക്കുകയായിരുന്നു. ഇത് ലോറിയില്‍ ഒഴിക്കുന്നതിനിടെ മറ്റൊരു ലോറി ഇവരെ ഇടിച്ച് തെറിപ്പിച്ചു.ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.