സി എം വലിയുല്ലാഹിയുടെ 25 ാമത് ആണ്ടുനേര്‍ച്ചക്ക് സി എം സെന്ററില്‍ ഉജ്ജ്വല തുടക്കം

Posted on: July 29, 2015 12:58 pm | Last updated: July 29, 2015 at 12:58 pm
SHARE

madavoor
നരിക്കുനി: സി എം വലിയുല്ലാഹിയുടെ 25-ാമത് ആണ്ട് നേര്‍ച്ചക്ക് മടവൂര്‍ സി എം സെന്ററില്‍ തുടക്കമായി. ഇന്നലെ വൈകുരേം ആറ് മണിക്ക് വാവാട് മശ്ഹൂര്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സി എം മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് ഔപചാരിക തുടക്കമായി. തുടര്‍ന്ന് കൊയിലാട്ട് കൂഞ്ഞി സീതിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം പ്രാര്‍ത്ഥന നിര്‍വഹിച്ചു. കെ ആലിക്കുട്ടി ഫൈസി, ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ സംസാരിച്ചു. പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് വൈകീട്ട് ഏഴിന് ശാഫി സഖാഫി മുണ്ടമ്പ്ര മതപ്രഭാഷണം നടത്തും. സയ്യിദ് സകരിയാ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 മണിക്ക് സി എം വലിയുല്ലാഹിയുടെ മുഹിബ്ബുകള്‍ സി എം സെന്ററില്‍ ഒത്തുചേരും.
പരിപാടിയില്‍ സമസ്ത വൈസ് പ്രസിഡന്റ് ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, സയ്യിദ് ഇല്യാസ് ഹൈദ്രൂസി എരുമാട,് ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി, അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഇടപ്പള്ളി, തുടങ്ങി ധാരാളം സയ്യിദരും പണ്ഡിതരും മഹാനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ശാദുലീ റാത്തീബിന് സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹ്‌സിന്‍ അവേലം, സി പി ശാഫി സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി മമ്പുറം എന്നിവര്‍ നേതൃത്വം നല്‍കും. അഞ്ച് മണിക്ക് നടക്കുന്ന സമാപന ദിക്‌റ് ദുആ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അദ്ധ്യക്ഷം വഹിക്കും. ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.