മദ്‌റസയില്‍ വിഘടിതരുടെ വിളയാട്ടം: 12 സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Posted on: July 29, 2015 11:13 am | Last updated: July 29, 2015 at 11:13 am

തിരൂരങ്ങാടി: വള്ളിക്കുന്ന് നോര്‍ത്ത് പുറയംചേരി ബദ്‌റുല്‍ഹുദാ മദ്‌റസയില്‍ വിഘടിതര്‍ നടത്തിയ അക്രമത്തില്‍ 12 സുന്നീ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ട് സുന്നി പ്രവര്‍ത്തകരുടെ വീടിന് നേരെ അക്രമവുമുണ്ടായി.

സുന്നി പ്രവര്‍ത്തകരായ എം അശ്‌റഫ് (52), കെ അബ്ദുല്ല (50) എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും എന്‍ കെ അബ്ദുലത്വീഫ് (35), എന്‍ കെ റസാഖ് (38), എന്‍ കെ സുബൈര്‍ (43), സി സൈതാലിക്കുട്ടി (58), എന്‍ കെ പോക്കര്‍ (60), പി പി മൊയ്തീന്‍ ( 74), പി ഹുസൈന്‍ (43), എം വി കോയക്കുട്ടിഹാജി (70), എം വി ഇത്താച്ചു (62), പി പി മറിയംബീവി (60) എന്നിവരെ ഫറോക്ക് ചുങ്കം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം വി റഫീഖ്, പി പി മൊയ്തീന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് വിഘടിതര്‍ അക്രമം അഴിച്ചുവിട്ടത്.
30 വര്‍ഷത്തിലേറെയായി സുന്നികള്‍ നടത്തിവരുന്നതാണ് ഈ മദ്‌റസ. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിച്ച് വരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മദ്‌റസ തുറന്നു പഠനം നടക്കുമ്പോള്‍ പ്രദേശത്തെ 30ഓളം വരുന്ന വിഘടിത പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എത്തി ഗുണ്ടാവിളയാട്ടം നടത്തുകയായിരുന്നു.
യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ നടന്നുവരുന്ന പ്രദേശത്ത് എതാനും ദിവസങ്ങളായി വിഘടിതര്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ നടന്ന അക്രമം. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ എസ ്എം എ നേതാക്കളായ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, അബ്ദുഹാജി വേങ്ങര, എന്‍ എം അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ എസ് എം എ തിരൂരങ്ങാടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.