മൃതദേഹം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന് മുഖ്യമന്ത്രി

Posted on: July 28, 2015 10:59 am | Last updated: July 29, 2015 at 6:20 pm

abdul kalamതിരുവനന്തപുരം: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുള്‍ കലാമിന് ഡോ. എപിജെ അബ്ദുള്‍ കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലികള്‍.
കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ തലമുറയുടെ ഊര്‍ജ്ജ സ്രോതസ്സായിരുന്നു അബ്ദുള്‍ കലാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു.അതേസമയം ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്നു രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.