മദ്‌റസാ പ്രവശനോത്സവം: ജില്ലയില്‍ വര്‍ണ്ണശബളമായി

Posted on: July 27, 2015 10:40 am | Last updated: July 27, 2015 at 10:40 am
എസ എസ് എഫ് മത വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി നടന്ന മദ്‌റസാ പ്രവേശനോത്സവം ജില്ലാതല ഉല്‍ഘാടനം എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക്ക് സഖാഫി നിര്‍വ്വഹിക്കുന്നു
എസ എസ് എഫ് മത വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി നടന്ന മദ്‌റസാ പ്രവേശനോത്സവം ജില്ലാതല ഉല്‍ഘാടനം എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക്ക് സഖാഫി നിര്‍വ്വഹിക്കുന്നു

പാലക്കാട്: എസ എസ് എഫ് മത വിദ്യാഭ്യാസ ക്യാംപ് യിന്റെഭാഗമായി നടന്ന മദ്‌റസാ പ്രവേശനോത്സവം ജില്ലാതല ഉല്‍ഘാടനം എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക്ക് സഖാഫി നിര്‍വ്വഹിച്ചു. കൊല്ലങ്കോട് വലിയചള്ള സുന്നി മദ്‌റസയില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ.നൂര്‍ മുഹമ്മദ് ഹസ്‌റത്ത് ആദ്യാക്ഷരം കുറിച്ചു കൊടുത്തു.ജില്ലാ ഹയര്‍ സെക്കണ്ടറി കണ്‍വീനര്‍ ബഷീര്‍ സഖാഫി വണ്ടിത്താവളം അധ്യക്ഷത വഹിച്ചു.
ജില്ലാ വിസ്ഡം കണ്‍വീനര്‍ ഷഫീഖ് അല്‍ഹസനി കൊമ്പം, മന്‍സൂര്‍ അലി അല്‍ മിസ്ബാഹി, ജലാലുദ്ദീന്‍ ഉലൂമി പുതുനഗരം, റിയാസുദ്ദീന്‍ ഫാളിലി, റിയാസുദ്ദീന്‍ സഖാഫി, പി എം അബ്ദുല്‍ അസീസ് പങ്കെടുത്തു.ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും ഫാസില്‍ റഹ്മാന്‍ നെണ്ടന്‍ കിഴായ നന്ദിയും പറഞ്ഞു. മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവിഷന്‍ കമ്മിറ്റി വക സൗജന്യ പുസ്തകവും ബാഗും വിതരണം ചെയ്തു..—ഇതോടാനുബന്ധിച്ച് ഏഴ് ഡിവിഷനുകളിലുംഫത്‌ഹേ മുബാറക് നടന്നു. തൃത്താല ഡിവിഷന്‍ കുറ്റനാട് ചാലിശേരി മദ്‌റസയില്‍ വെച്ച് സയ്യിദ് അബ്ബാസ് അലി തങ്ങളും പട്ടാമ്പിഡിവിഷന്‍ വല്ലപ്പുഴ പന്നിയംകുന്ന് സുന്നിമദറ് സയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയും കൊപ്പഡിവിഷന്‍ തുടിക്കല്‍ മദറസയില്‍ എസ് ജെ എം സംസ്ഥാന സെക്ട്ടറി ഉമര്‍മദനി വിളയൂരും ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡിവിഷന്‍തല ഉദ്ഘാടനം മൈലാം പാടം സുന്നിമദ്‌റസയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് എം എനാസര്‍ സഖാഫിയും പാലക്കാട് ഡിവിഷന്‍ കുറിശ്ശാംകുളം സുന്നിമദ്‌റസയില്‍ ഖാലിദ് ഫൈസിയും ആലത്തൂര്‍ ഡിവിഷന്‍ തോട്ടുപളള സൂന്നിമദ്‌റസയില്‍ കെ എസ് പഴമ്പാലക്കോട് ഉദ്ഘാടനം ചെയ്തു.കോങ്ങാട് അസാസ്സുല്‍ ഇസ് ലാം സെക്കണ്ടറി മദ്‌റസാ പ്രവശേനോത്സവം ഫത്‌ഹേ മുബാറക്ക് മഹല്ല് പ്രസിഡന്റ് കെ എം ഹംസകുട്ടിയുടെ അധ്യക്ഷതയില്‍ ഖത്തീബ് ഖാസിം ദാരിമി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുറഹ് മാന്‍ സഖാഫി ഉദ്‌ബോധനം നടത്തി. മധുരപലഹാരവും നല്‍കി.എസ് എസ് എഫ് അവണക്കുന്ന് യൂണിറ്റ് സംഘടിപ്പിച്ച പ്രവേശനോല്‍സവം മഹല്ല് മുതവല്ലി നെച്ചുള്ളി മുഹമ്മദലി സാഹിബ് ഉല്‍ഘാടനം ചെയ്തു.മദ്രസ സദര്‍ മുഅല്ലിം നാസര്‍ അഹ്‌സനി മുഖ്യ പ്ര’ാഷണം നടത്തി.പ്രസിഡന്റ് പൊന്‍പാറ ഹംസസാഹിബ് അദ്ധ്വക്ഷത വഹിച്ചു. പെരിങ്ങോട്ടുകുര്‍ശി ദാറുല്‍ അന്‍വാര്‍ ഇസ് ലാമിയ്യ അനാഥ അഗതി മന്ദിരത്തില്‍ കീഴിലുള്ള അല്‍മദ്‌റസത്തുല്‍ സുന്നിയ്യമദ്‌റസയില്‍ ഫത്‌ഹേ മുബാറക് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ എസ് തങ്ങള്‍ പഴമ്പാലക്കോട് അധ്യക്ഷത വഹിച്ചു. അല്‍ഹാജ് കെ ഹസ്സനാര്‍ മുസ് ലിയാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. കെ കെ ഇസ്മാഈല്‍ സഖാഫി, കെ എം അബ്ദുജബ്ബാര്‍ മുസ് ലിയാര്‍, അബ്ബാസ് സുഹ് രി, എ കെ അബ്ദുജബ്ബാര്‍ മുസ് ലിയാര്‍ പങ്കെടുത്തു.കല്ലടിക്കോട്:മുതുക്കാട് പറമ്പ് അസ്സാത്തുല്‍ഇസ് ലാം മദ്‌റസയില്‍ പ്രവേശത്സോവത്തില്‍ഹാശിം കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി പി എം കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി എം എസ് മുഹമ്മദ് മുസ് ലിയാര്‍ മുഖ്യപ്ര’ാഷണം നടത്തി. ഹസ്സനാര്‍, ബാക്കിര്‍ തങ്ങള്‍ പ്രസംഗിച്ചു.