നാദാപുരത്ത് വീണ്ടും വ്യാജ ബോംബ്

Posted on: July 27, 2015 10:02 am | Last updated: July 27, 2015 at 10:02 am
SHARE
 നാദാപുരം കോട്ടേമ്പ്രത്ത്  കണ്ടെത്തിയ    വ്യാജ സ്റ്റീല്‍ ബോംബ്‌
നാദാപുരം കോട്ടേമ്പ്രത്ത് കണ്ടെത്തിയ വ്യാജ സ്റ്റീല്‍ ബോംബ്‌

നാദാപുരം: തൂണേരി കോട്ടേമ്പ്രത്ത് വ്യാജ സ്റ്റീല്‍ ബോംബ് കണ്ടെത്തി്. കോട്ടേമ്പ്രത്ത് അഴുക്ക് ചാലില്‍ സ്റ്റീല്‍ പാത്രം കണ്ടതിനെ തുടര്‍ന്ന് സമീപത്തെ കടക്കാരന്‍ നാദാപുരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നാദാപുരത്ത് നിന്ന് പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി ബോംബ് കാസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് മനസ്സിയായത്. നാദാപുരത്ത് തുടര്‍ച്ചയായി വ്യാജ ബോംബ് കണ്ടെത്തുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ചെക്യാട് നിന്ന് വ്യാജ സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. അതിന് മുമ്പ് ചേലക്കാട് നിന്ന് മണ്ണ് നിറച്ച സ്റ്റീല്‍ കണ്ടെയിനറും കണ്ടെത്തിയിരുന്നു.