അസാറാം ബാപ്പുവിന്റെ ആശ്രമം അടിച്ചു തകര്‍ത്തു

Posted on: July 27, 2015 6:00 am | Last updated: July 27, 2015 at 1:10 am
SHARE

ബറേലി: പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ആശ്രമം അടിച്ചു തകര്‍ത്തു. യു പിയിലെ ഷാഹ്ജഹാന്‍ ജില്ലയില്‍ രുദ്രപൂര്‍ ഗ്രാമത്തിലെ ആശ്രമമാണ് കഴിഞ്ഞ ദിവസം കൈയേറ്റം ചെയ്തത്.

അക്രമികള്‍ ആശ്രമത്തിലെ സാധനങ്ങള്‍ കൊള്ളയടിക്കുകയും പുസ്തകങ്ങള്‍ കത്തിക്കുകയും ചെയ്തതായി ബറേലി ഡി ഐ ജി. ആര്‍ കെ എസ് റാത്തോര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം പറഞ്ഞു. ബാപ്പു ഉള്‍പ്പെട്ട പീഡനക്കേസുമായി ബന്ധപ്പെട്ട രോഷമാണ് പ്രതികള്‍ ആശ്രമം കൈയേറുന്നതിന് പ്രേരണയായതെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിനു തൊട്ടു പിന്നാലെ പീഡനക്കേസിലെ പ്രധാന സാക്ഷിയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ബാപ്പുവിന്റെ വിശ്വസ്തനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ 19നാണ് കേസിലെ പ്രധാന സാക്ഷിയായിരുന്ന കൃപാല്‍ സിംഗ് വെടിയേറ്റ് മരിച്ചത.്
ഇതിനു മുമ്പും ബാപ്പുവിന്റെ ആശ്രമങ്ങള്‍ക്കു നേരെ പ്രദേശവാസികളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.