നിലവിളക്ക് കൊളുത്തുന്നത് വ്യക്തിപരമായ കാര്യമെന്ന് മുനീര്‍

Posted on: July 26, 2015 12:11 pm | Last updated: July 27, 2015 at 5:50 pm
SHARE

muneer-mk-1കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഭിന്നത. ഈ വിഷയത്തില്‍ ഇ ടു മുഹമ്മദ് ബഷീറിനെ തള്ളി മന്ത്രി എം കെ മുനീര്‍ രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നത് വ്യക്തിപരമായ കാര്യമാണെന്ന് മുനീര്‍ പ്രതികരിച്ചു. നിലവിളക്കുമായി ബന്ധപ്പെട്ട് യാതൊരു നിലപാടും പാര്‍ട്ടി തലത്തില്‍ എടുത്തിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.

നിലവിളക്ക് കൊളുത്തില്ല എന്നത് ലീഗിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതു തുടരുമെന്നും നേരത്തെ ഇ ടി പറഞ്ഞിരുന്നു. ചിലര്‍ അനാവശ്യ വിവാദത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ എം ഷാജി, കെ എന്‍ എ ഖാദര്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ നിലവിളക്കിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.