ശിരോവസ്ത്രം വിലക്കിയത് ദൗര്‍ഭാഗ്യകരം: വി എം സുധീരന്‍

Posted on: July 26, 2015 12:06 pm | Last updated: July 27, 2015 at 5:50 pm

VM-SUDHEERAN-308x192തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്നവര്‍ക്ക് ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ആചാരാവും വിശ്വാസവും അനുഷ്ഠിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തെ ഹനിക്കുന്നതാണ് നടപടി. വിശ്വാസികളുടെ വികാരം ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.