വയനാട്ടില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് നിബന്ധന

Posted on: July 25, 2015 10:12 am | Last updated: July 25, 2015 at 10:15 am

കല്‍പ്പറ്റ: വയനാട് സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. പി ചാത്തുക്കുട്ടി ഗ്രീന്‍ ട്രിബുണല്‍ ചെന്നൈ മുമ്പാകെ ബോധിപ്പിച്ച ഹര്‍ജി 2015 ജൂലൈ മാസം ഒന്‍പതാം തിയതി ഗ്രീന്‍ ട്രിബുണല്‍ ചെന്നൈ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അനുകൂലമായി തീര്‍പ്പ് കല്‍പ്പിച്ചു. വയനാട്ടില്‍ പുതിയതായി ആരംഭിക്കുന്ന നാല്‍പത്തിയൊന്ന് പെട്രോള്‍ പമ്പുകള്‍ വയനാടിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളെയും വിശിഷ്ട കുന്നുകളെയും വയലുകളെയും നശിപ്പിച്ച് നിര്‍മ്മാണം നടത്താന്‍ ഇടയുണ്ടെന്നും അപ്രകാരം നടത്തിയാല്‍ അത് കാര്‍ഷിക മേഖലയുടെ നാശത്തിനും കുന്ന്,ജലം,വയലുകളും മറ്റും ഇല്ലാതാകുമെന്നും കാണിച്ചായിരുന്നു ഹരജി നല്‍കിയത്. നിലവിലുള്ള വന നിയമത്തിനും കുന്ന് സംരക്ഷണത്തിനും കാര്‍ഷിക മേഖലയേ സംരക്ഷിക്കുന്ന നിയമങ്ങള്‍ക്കെതിരായി പെട്രോളിയം പമ്പുകള്‍ അനുവദിക്കരുതെന്നും കൃഷിസ്ഥലങ്ങളൊ കുന്നുകളൊ ഇടിക്കുകയോ നിരത്തുകയോ ചെയ്യരുതെന്നും കല്‍പ്പിച്ചു. കുന്നുകള്‍ ഇടിച്ചും വയലുകള്‍ നികത്തിയും ഉണ്ടാക്കുന്ന പെട്രേളിയം ഔട്ട് ലെറ്റുകള്‍ക്ക് എന്‍.ഒ.സി. കൊടുക്കരുതെന്ന നിബന്ധനകളോട് മാത്രമെ പെട്രോളിയം പമ്പുകള്‍ക്ക് അനുമതി നല്‍കാവു. അത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ റെവന്യൂ ഡവിഷ്ണല്‍ ഓഫീസറെചുമതലപ്പെടുത്തുകയും ചെയ്തു.