മോദിക്ക് നേരെ ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് ഐ ബി

Posted on: July 24, 2015 10:01 pm | Last updated: July 24, 2015 at 10:01 pm

modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച മുസഫര്‍പൂരില്‍ മോദി പങ്കെടുക്കുന്ന റാലിക്കിടയിലോ പാറ്റ്‌ന സന്ദര്‍ശന വേളയിലോ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജീവ് ഗാന്ധിക്ക് നേരെയുണ്ടായ തമിഴ് പുലി മോഡല്‍ ആക്രമണ മാതൃകയില്‍ പരിശീലനം സിദ്ധിച്ച വനിതാ മാവോയിസ്റ്റിനെ ചാവേറായി ഉപയോഗിച്ചേക്കാമെന്നാണ് ഐ ബി ബീഹാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഐ ബിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മോദിയുടെ സുരക്ഷ ശക്തമാക്കി.