എ ജി ഓഫീസിനെതിരായ പരാമര്‍ശം: അഭിഭാഷകര്‍ പരാതി നല്‍കും

Posted on: July 23, 2015 9:39 pm | Last updated: July 23, 2015 at 9:39 pm

kerala high court picturesകൊച്ചി: എ ജി ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ അഭിഭാഷകര്‍ പരാതി നല്‍കും. എ ജി ഓഫീസിലെ 120 അഭിഭാഷകര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കുക. പരാതിയുടെ കോപ്പി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും അയക്കും.

ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബാണ് എ ജി ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സര്‍ക്കാര്‍ അഭിഭാഷകര്‍ അബ്കാരികളുടെ ബിനാമികളാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശം. എ ജി ഓഫീസ് അടച്ചു പൂട്ടുന്നതാണ് നല്ലതെന്നും പ്രവര്‍ത്തിക്കാന്‍ അറിയില്ലെങ്കില്‍ തമിഴ്‌നാട് എ ജി ഓഫീസിനെ നോക്കി പഠിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.