സീരിയല്‍ നടി ശില്‍പ്പയുടെ ദുരൂഹ മരണം; മുഖ്യപ്രതി അറസ്റ്റില്‍

Posted on: July 23, 2015 10:39 am | Last updated: July 24, 2015 at 12:13 am
SHARE

shilpaതിരുവനന്തപുരം: സീരിയല്‍ നടി ശില്‍പയുടെ ദുരൂഹ മരണം മുഖ്യപ്രതി അറസ്റ്റില്‍. കാട്ടാക്കട സ്വദേശി ലിജിനാണ് അറസ്റ്റിലായത്. തമ്പാനൂര്‍ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാട്ടക്കടയില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ശില്പയുടെ സുഹൃത്തായ ലിജിനെ കേന്ദ്രീകരിച്ചാണ് രണ്ട് ദിവസമായി പോലീസ് അന്വേഷണം നടത്തിവന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ശില്‍പയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തിയത്. കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയതാണു ശില്‍പ. പിന്നീട് മരണവാര്‍ത്തയാണ് വീട്ടുകാരെ തേടി എത്തുന്നത്.
ശില്പയുടെ രണ്ടു കൂട്ടുകാരികളെയും ഒരു സുഹൃത്തിനെയും ചൊവ്വാഴ്ച പോലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു സുഹൃത്ത് ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങിയതാണ് പോലീസിന് സംശയമുണ്ടാക്കിയത്. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ചോദ്യംചെയ്യലിന് ഹാജരാകാത്തത് സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ശില്പയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.