യു എസില്‍ പിടിയിലായിരുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി

Posted on: July 23, 2015 6:00 am | Last updated: July 23, 2015 at 12:04 am
SHARE

swamy-rahul-480ജോഥാപുര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണവുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി യു എസില്‍ പിടികൂടിയിരുന്നുവെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് ഇടപെട്ടാണ് മോചിപ്പിച്ചതെന്നും സ്വാമി വെളിപ്പെടുത്തി.
2001ലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ രാഹുലിനെ 1.60 ലക്ഷം ഡോളറും ‘വെളുത്ത പൊടി’യുമായി പിടികൂടിയത്. ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയെ വിളിച്ചു. വാജ്‌പേയി യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വിളിച്ചു. വൈകാതെ രാഹുല്‍ മോചിതനായെന്നും സ്വാമിയെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ലളിത് മോദി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് ആദ്യം തങ്ങളിലേക്കു തന്നെ തിരിഞ്ഞുനോക്കുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു.
വസുന്ധര രാജെയെ ഝാന്‍സി റാണിയോട് ഉപമിച്ച സ്വാമി അവര്‍ക്കു നേരെയുയരുന്ന ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ അവര്‍ക്ക് ശേഷിയുണ്ടെന്ന് അവകാശപ്പെട്ടു. അതിനു കഴിയാതെ വന്നാല്‍ താന്‍ സഹായിക്കും. പഴയ സുഹൃത്തിന് മനുഷ്യത്വപരമായ സഹായം മാത്രമാണ് രാജെ ചെയ്തത്. അത് ഒരു കുറ്റമല്ലെന്നും സ്വാമി പറഞ്ഞു. എന്നാല്‍ രാജെയുടെ മകന്റെ ഹോട്ടല്‍ ബിസിനസില്‍ ലളിത് മോഡി 11 കോടി നിക്ഷേപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിന് താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി മയക്കുമരുന്നുമായി