ശശി തരൂരിന് സോണിയാഗാന്ധിയുടെ പരസ്യശാസന

Posted on: July 22, 2015 8:29 pm | Last updated: July 22, 2015 at 8:29 pm
SHARE

tharoor-newന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരസ്യ ശാസന. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് പറഞ്ഞതിനാണ് ശാസന. ലോക്‌സഭയില്‍ പ്രതിപക്ഷത്തിനെതിരെ സ്വീകരിക്കുന്ന പ്രതിഷേധ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ശശിതരൂര്‍ പ്രതികരിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചത്. ശാസിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയക്കൊപ്പം ഉണ്ടായിരുന്നു.

പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് തരൂരിന്റെ ശീലമായി മാറിയിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും സോണിയാ ഗാന്ധി തരൂരിനോട് പറഞ്ഞു.

മൂന്ന് ബി.ജെപി മന്ത്രിമാരുടെ രാജിയുടെ പേരില്‍ സഭാ നടപടികളാകെ തടസപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ല എന്നായിരുന്നു തരൂരിന്റെ പ്രസ്താവന.