സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗിനു കാരണംകാണിക്കല്‍ നോട്ടീസ്‌

Posted on: July 22, 2015 7:01 pm | Last updated: July 23, 2015 at 12:33 am
SHARE

rishiraj singhതിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയാണ് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. പൊതുപരിപാടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ആദരിക്കാതിരുന്ന സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ ആദ്യമായാണ് ഇത്തരത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്.