Connect with us

Gulf

സേവനം സ്മാര്‍ടാക്കാന്‍ സ്മാര്‍ട്‌സ് മീറ്ററുമായി ദിവ

Published

|

Last Updated

ദുബൈ: വൈദ്യുതിയും വെള്ളവും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ സ്മാര്‍ട് മീറ്ററുകളും ഗ്രിഡുകളുമായി ദിവ രംഗത്ത്. ഉല്‍പാദനവും പ്രസരണവും വിതരണവും കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് ദിവയുടെ നീക്കം.
യു എ ഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്മാര്‍ട് ദുബൈ വീക്ഷണത്തിന് കരുത്തുപകരുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സ്മാര്‍ട് സേവനങ്ങള്‍ ദിവ സജ്ജമാക്കുന്നതെന്ന് എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമായി ആവശ്യം വര്‍ധിക്കുന്നത്കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം ഉല്‍പാദനവും പ്രസരണവും വിതരണവും കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ ദിവ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.
ദിവക്കൊപ്പം ദുബൈയിലെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളും കൂടുതല്‍ സ്മാര്‍ടായി മാറിക്കൊണ്ടിരിക്കുകയാണ്. ആര്‍ ടി എ, ഡി എച്ച് എ, താമസ-കുടിയേറ്റ വകുപ്പ് തുടങ്ങിയവ നിരവധി സ്മാര്‍ട് ആപ്പുകളാണ് ദിനംപ്രതി നടപ്പാക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനകം 1,000 സേവനങ്ങള്‍ സ്മാര്‍ടാക്കി മാറ്റാനാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ദുബൈ ലക്ഷ്യമിടുന്നത്.