Connect with us

National

പൂഞ്ചില്‍ വീണ്ടും പാക് വെടിവയ്പ്പ്; ഇന്ത്യ തിരിച്ചടിച്ചു

Published

|

Last Updated

ജമ്മു: ജമ്മുവിലെ നിയന്ത്രണ രേഖക്കരികില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പ്പുണ്ടായത്. പാകിസ്താന്‍ പ്രകോപനമൊന്നും കൂടാതെ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാക്കിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെയാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പ് നടത്തിയത.് അര്‍ധരാത്രിയോടെയാണ് പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ഇന്ത്യയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെറിയ ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താന്‍ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്ന അവസരത്തിലാണ് പാകിസ്താന്‍ സൈന്യം കഴിഞ്ഞ ആഴ്ച്ച നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘിച്ചത്. അതിനിടെ ചൈനീസ് നിര്‍മിതമായ ഒരു ആളില്ലാ വിമാനം പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിവെച്ചിടുകയുണ്ടായി. ഇത് ഇന്ത്യയുടെ ചാര വിമാനമാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പാകിസ്താന്‍ പോലീസിന്റെ തന്നെ വിമാനമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. വിമാനം ചൈനീസ് നിര്‍മ്മിതമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Latest