അരൂരിലെ പൊതു കിണര്‍ താഴ്ന്നു

Posted on: July 15, 2015 8:44 am | Last updated: July 15, 2015 at 8:44 am

നാദാപുരം: അരൂരില്‍ പൊതു കിണര്‍ തകര്‍ന്നു. അരൂര്‍ കോവിലകം പറമ്പിലെ പൊതു കിണറാണ് തകര്‍ന്നത്. പരേതനായ അരൂര്‍ കോവിലകത്ത് കണ്ണന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പുറമേരി ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് കിണര്‍. ഇരുപത് മീറ്ററോളം താഴ്ചയുള്ള കിണറിന്റെ അടി ഭാഗമാണ് അമര്‍ന്നു തുടങ്ങിയത്. തകര്‍ച്ച തുടരുകയാണ്. അരൂര്‍ കോവിലകത്ത് വിജയന്‍, വള്ളില്‍ ശങ്കരന്‍ എന്നിവരുടെ വെള്ളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മോട്ടോറുകള്‍ കിണറ്റില്‍ മണ്ണിനടിയിലായി. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറാണിത്. കിണര്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്. പുറമേരി വില്ലേജ് ഓഫീസര്‍ സുരേഷ്ബാബു, ഗ്രാമ പഞ്ചായത്ത്അംഗം ടി പി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു. കിണര്‍ തകര്‍ന്നതോടെ നിരവധി വീട്ടുകാരുടെ വെള്ളം മുടങ്ങി.