നടുറോഡില്‍ ഹെലികോപ്ടര്‍ ഇടിച്ചിറക്കി

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 12:20 am

pawan-hans-helicopter-650_650x400_51436876719
ദിസ്പൂര്‍: 17 യാത്രക്കാരുമായി പോകുകയായിരുന്ന ഹെലികോപ്ടര്‍ നടുറോഡില്‍ ഇടിച്ചിറക്കിയത് ഭീതിക്കും കൗതുകത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഹെലികോപ്ടറിന് യന്ത്രത്തകരാര്‍ ഒന്നുമില്ലെന്നും മോശം കാലാവസ്ഥ കൊണ്ടുമാത്രമാണ് റോഡില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നതെന്നും അരുണാചല്‍ പ്രദേശ് സംസ്ഥാന വ്യോമയാന വകുപ്പ് അറിയിച്ചു. ഇറ്റാനഗറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ടതായിരുന്നു പവന്‍ ഹംസ് ഹെലികോപ്ടര്‍. നടുറോഡില്‍ ഹെലികോപ്ടര്‍ ഇറങ്ങിയത് ആദ്യം പരിഭ്രമത്തിന് ഇടയാക്കിയെങ്കിലും പ്രശ്‌നമൊന്നുമില്ലെന്ന് മനസ്സിലായതോടെ കൗതുകത്തിന് വഴിമാറി. ഹെലിക്കോപ്ടര്‍ അടുത്ത് കാണുന്നതിനായി നിരവധിയാളുള്‍ പ്രദേശത്ത് തടിച്ചുകൂടി. മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിനാണ് സംഭവം ഇടയാക്കിയത്.