Connect with us

International

അമേരിക്ക കണ്ടുപിടിച്ചത് കൊളംബസല്ല; സാക്ഷാല്‍ ചൈനക്കാരെന്ന് പുരാതന രേഖകള്‍

Published

|

Last Updated

ലണ്ടന്‍: ക്രിസ്തുവിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനക്കാരാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് സ്ഥിരീകരിക്കുന്ന പുതിയ തെളിവുകള്‍. ക്രിസ്റ്റഫര്‍ കൊളംബസാണ് അമേരിക്ക കണ്ടുപിടിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. എന്നാല്‍ അടുത്തിടെ കണ്ടെത്തിയ ചില പുരാതന രേഖകള്‍ പരിശോധിച്ചപ്പോഴാണ്, യൂറോപ്യന്‍മാര്‍ അമേരിക്കയിലെത്തുന്നതിന് മുമ്പ് ചൈനക്കാര്‍ അവിടെയെത്തിയെന്ന പുതിയ വിവരം ലഭിച്ചിരിക്കുന്നത്. ന്യൂ മെക്‌സിക്കോയിലെ അല്‍ബുഖ്വാര്‍ഖ്വു ദേശിയ സ്മാരകത്തിലെ ചില രേഖകളില്‍ നിന്ന് അമേരിക്കക്കാരനായ ജോണ്‍ റസ്‌കംബ് ഇത് കണ്ടെത്തുകയായിരുന്നു. 1492ല്‍ കൊളംബസ് അമേരിക്കയിലെത്തുന്നതിന്റെ ഏകദേശം 2,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1,300 ബി സി) ഏഷ്യക്കാര്‍ അമേരിക്കയിലെത്തിയിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. പുരാതനമായ ഈ ചൈനീസ് എഴുത്തുകള്‍ വ്യാജമാകുകയില്ല. കാരണം എഴുത്ത് രീതി പ്രാചീനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നും ഇത് വിശ്വസിക്കാന്‍ ആകില്ലെന്നും വിമര്‍ശം ഉന്നയിക്കുന്നവരും ഉണ്ട്.

Latest