അമൃതം പൊടിയില്‍ ചത്ത പാറ്റ

Posted on: July 14, 2015 11:39 am | Last updated: July 14, 2015 at 11:39 am
 അമൃതം പൊടിയിലെ ചത്ത പാറ്റ
അമൃതം പൊടിയിലെ ചത്ത പാറ്റ

നരിക്കുനി: അങ്കണ്‍വാടിയിലൂടെ വിതരണം ചെയ്ത പോഷകാഹാര കിറ്റില്‍ ചത്ത പാറ്റ. കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരി കല്ലാരംകെട്ടിലെ അങ്കണ്‍വാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയുടെ പാക്കറ്റില്‍ നിന്നാണ് ചത്ത പാറ്റയെ കിട്ടിയത്. കട്ടയാട്ട് പറമ്പത്ത് ഷമീറക്ക് ജൂണില്‍ ലഭിച്ച പാക്കറ്റിലാണ് ചത്ത പാറ്റയുള്ളത്. കുടുംബശ്രീ ഉത്പന്നമാണ് അമൃതം. പോഷകാഹാര കിറ്റ് വിതരണം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കട്ടയാട്ട്പറമ്പത്ത് അസീസ് ആരോഗ്യ വകുപ്പധികൃതര്‍ക്ക് പരാതി നല്‍കി.