ചൗഹാന് വ്യാപം അഴിമതിയുമായി ബന്ധമില്ലെന്ന് രാജ്‌നാഥ് സിംഗ്‌

Posted on: July 14, 2015 10:45 am | Last updated: July 16, 2015 at 9:41 am

rajnath singhന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗിന് വ്യാപം നിയമന അഴിമതി കേസുമായി ബന്ധമില്ലെന്ന് രാജ്‌നാഥ് സിംഗ് രംഗത്ത്. ശിവരാജ് സിംഗ് ചൗഹാനു വ്യാപം അഴിമതിയുമായി ബന്ധമില്ല. പ്രതിപക്ഷം മധ്യപ്രദേശ് സര്‍ക്കാരിനെ കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

വ്യാപം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതു ശിവരാജ് സിംഗ് ചൗഹാനാണ്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് അഴിമതിയില്‍ പങ്കുണ്ടെന്ന് പറയാന്‍ സാധിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.