ഋഷിരാജ് സിംഗിന്റെ നടപടി ഗുരുതര തെറ്റെന്ന് മുഖ്യമന്ത്രി

Posted on: July 13, 2015 1:45 pm | Last updated: July 13, 2015 at 11:02 pm

Rishiraj-Singhതിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ സല്യൂട്ട് ചെയ്യാത്ത എ ഡി ജി പി ഋഷിരാജ് സിംഗിന്റെ നടപടി ഗുരുതര തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഋഷിരാജ് സിംഗ് അപമാനിച്ചത് ഭരണഘടനാ പദവിയെ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്‍വര്‍ സാദത്ത് എം എല്‍ എ ആണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഋഷിരാജ് സിംഗിന്റെ നടപടിക്കെതിരെ ശക്തമായ വികാരമാണ് യോഗത്തിലുണ്ടായത്.

ഋഷിരാജ് സിംഗിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചിട്ടുണ്ട്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡിനിടെയാണ് വിവാദ സംഭവമുണ്ടായത്.