ശാദുലി ഹല്‍ഖയും കിതാബ് വിതരണവും

Posted on: July 12, 2015 1:56 pm | Last updated: July 12, 2015 at 1:56 pm

0002കോഴിക്കോട്: മര്‍കസ് കോംപ്ലക്‌സ് മസ്ജിദിന് കീഴില്‍ നടന്നു വരുന്ന റമസാന്‍ പരിപാടികളുടെ ഭാഗമായി ഇന്നലെ ശാദുലി ഹല്‍ഖയും കിതാബ് വിതരണവും നടന്നു.
ദര്‍സ് വിദ്യാര്‍ഥികള്‍ക്കുള്ള കിതാബ് വിതരണത്തിന്റെ ഉദ്ഘാടനം ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. പരിസ്ഥിതി സൗഹൃദത്തിന് ഇസ്‌ലാം വലിയ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
കൃഷിപാഠങ്ങള്‍ സ്വായത്തമാക്കാന്‍ വിശ്വാസിക്ക് ആവണമെന്നും അദ്ദേഹം പറഞ്ഞു. തറാവീഹിന് ശേഷം നടന്ന ശാദുലി ഹല്‍ഖക്ക് സയ്യിദ് മുഹ്‌സിന്‍ സഖാഫി, നാസര്‍ സഖാഫി അമ്പലക്കണ്ടി നേതൃത്വം നല്‍കി.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സമദ് സഖാഫി മായനാട് ഉദ്‌ബോധനം നടത്തി.