കോട്ടയത്ത് മരണപ്പെട്ട യുവാവിനെ മര്‍ദിച്ചിട്ടില്ലെന്ന് എസ് ഐ

Posted on: July 12, 2015 11:24 am | Last updated: July 13, 2015 at 9:02 am

kottayam murderകോട്ടയം: പോലീസ് കസ്റ്റഡിയിലുന്ന യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടത് പോലീസ് മര്‍ദനം മൂലമല്ലെന്ന് എസ് ഐ ജോര്‍ജ് കുട്ടി. പോലീസിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. മര്‍ദനമേറ്റത് പോലീസ് അറിഞ്ഞിട്ടില്ല. അതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വൈകിയതെന്നും എസ് ഐ പറഞ്ഞു. ജോര്‍ജ് കുട്ടിയെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ പോലീസ് മര്‍ദനം തന്നെയാണ് മരണകാരണമെന്നാണ് മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. കസ്റ്റഡിയിലെടുത്ത ദിവസം രാത്രി കാണാന്‍ ചെന്നപ്പോള്‍ സിബി ആരോഗ്യവാനായിരുന്നു. ഭക്ഷണം വാങ്ങിക്കൊടുത്തപ്പോള്‍ കഴിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

മദ്യപിച്ച് ബഹളമുണ്ടായിക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത മരങ്ങാട്ടുപള്ളി സ്വദേശി സിബി ആണ് ശനിയാഴ്ച്ച മരണപ്പെട്ടത്. പോലീസ് മര്‍ദനം മൂലമാണ് സിബി മരിച്ചതെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച എല്‍ ഡി എഫ് കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.