ഋഷിരാജ് സിംഗിനെ മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമെന്ന് ചെന്നിത്തല

Posted on: July 11, 2015 9:48 pm | Last updated: July 12, 2015 at 12:26 am

Rishiraj-Singhതിരുവനന്തപുരം: എ ഡി ജി പി ഋഷിരാജ് സിംഗിനെ കെ എസ് ഇ ബി വിജിലന്‍സ് സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. പോലീസ് സേനയിലേക്ക് തിരിച്ചു വരാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം ഡി ജി പിയെ അറിയിച്ചതിനാലാണ് പുതിയ ഉത്തരവാദിത്വം ഏല്‍പിച്ച്. അതിന് അദ്ദേഹം തന്നോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. മറ്റു വിവാദങ്ങള്‍ അനാവശ്യമാണ്.

പോലീസ് അക്കാദമിയില്‍ ഉണ്ടായ സംഭവം യാദൃശ്ചികമാണ്. അതിനെ കുറിച്ച് അദ്ദേഹം തന്നോട് ഫോണില്‍ വിളിച്ച് വിശദീകരിച്ചിരുന്നു. ബാക്കി വിവാദങ്ങളെല്ലാം ഊഹാപോഹങ്ങളാണ്. ഇത്തരം അര്‍ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.