ബലാല്‍സംഗക്കേസില്‍ ഒത്തുതീര്‍പ്പ്: ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു

Posted on: July 11, 2015 6:26 pm | Last updated: July 12, 2015 at 12:27 am
SHARE

madras highcourtചെന്നൈ: ബലാല്‍സംഗക്കേസില്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു. പ്രതി മോഹനന് അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കി. പ്രതിയോട് ഈ മാസം 13ന് ഹാജരാവാന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ദേവദാസ് ആണ് തന്റെ വിവാദ ഉത്തരവ് റദ്ദാക്കിയത്.

വിധിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി കോടതിക്ക് പറ്റിയ ഗുരുതരമായ തെറ്റാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയ്യാറല്ലെന്ന് പീഡനത്തിനിരയായ യുവതിയും പ്രതികരിച്ചിരുന്നു.