40 ടണ്‍ മണല്‍ പിടിച്ചെടുത്ത് ലേലം ചെയ്തു

Posted on: July 11, 2015 9:45 am | Last updated: July 11, 2015 at 10:45 am

താമരശ്ശേരി: മലയോര മേഖലയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 40 ടണ്‍ മണല്‍ പിടിച്ചെടുത്ത് ലേലം ചെയ്തു. തലയാട്, ചീടിക്കുഴി, കട്ടിപ്പാറ, ചീടിക്കഴം, കാവുംപുറം എന്നിവിടങ്ങളില്‍ നിന്ന് താമരശ്ശേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രവീണ്‍കുമാര്‍, ജീവനക്കാരായ അജിത്ത് പ്രസാദ്, ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ പിടികൂടിയത്. മഴവെള്ളത്തോടൊപ്പം വനപ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന മണലാണ് വിവിധ പ്രദേശങ്ങളിലെ തോടുകളില്‍ നിന്നും വാരിക്കൂട്ടുന്നത്. പിടിച്ചെടുത്ത മണല്‍ 83,000 രൂപക്ക് ലേലം ചെയ്ത് വിറ്റു. മണല്‍ കടത്തുകയായിരുന്ന രണ്ട് ലോറി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.