Connect with us

Kerala

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ സോളാര്‍ പ്രിന്റേഴ്‌സും കെ പി ബി എസും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 12 ലക്ഷം പാഠപുസ്തകങ്ങളാണ് സോളാര്‍ പ്രിന്റേഴ്‌സില്‍ അച്ചടിക്കുക. അച്ചടി സ്വകാര്യ പ്രസിനു നല്‍കുന്നത് സംബന്ധിച്ച് കെ പി ബി എസിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ തീരുമാനിക്കുന്ന നിരക്കിലായിരിക്കും അച്ചടി.

പാഠപുസ്തകങ്ങളുടെ അച്ചടി ജൂലായ് 20നകം പൂര്‍ത്തിയാക്കണം എന്നു സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് പ്രിന്റിംഗ് സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കാന്‍ കെ ബി പി എസ് നിര്‍ബന്ധിതരായത്.

Latest